Thursday, January 23, 2014

സമത്വ സുന്ദര ഗോവ



13-May-2013


ഓഫീസില്‍ നിന്നും ആദ്യമായി കളവു പറഞ്ഞ് ഒരു ലീവ്. അതും 5 ദിവസങ്ങള്‍. കിരണ്‍ ഒരു മാസം മുന്പ് ഗോവ എന്ന് പറഞ്ഞപ്പോള്‍ തന്നെ എന്ത് വില കൊടുത്തും


ഈ ദിവസം ഇവിടെ വരും എന്ന് ഭീഷ്മ പ്രതിജ്ഞ എടുത്തിരുന്നു. സാമ്പത്തിക മാന്ദ്യം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്തും അയ്യായിരം രൂപ കടം വാങ്ങി ഇങ്ങോട്ട് വണ്ടി കയറി. ബുക്ക്‌ ചെയ്ത ട്രെയിന്‍ കിട്ടും എന്നുറപ്പായത് 11 ന്. ഗോവയിലേക്ക് യാത്ര ചെയ്യാന്‍ തല തെറിച്ച 4 പെണ്‍പിള്ളേര്‍ അല്ലെങ്കില്‍ അച്ചടക്കം ഉള്ള, അച്ഛന്റെ ഒക്കെ ഒപ്പം വന്ന കുട്ടി. ആരെങ്കിലും ഒപ്പം ഉണ്ടാവണേ ഹനുമാന്‍ സ്വാമീ...എന്ന് പ്രാര്‍ത്ഥിച്ച് തൃശ്ശൂരില്‍ നിന്നും വലതുകാല്‍ വച്ച് ട്രെയിനില്‍ കയറി 45 നമ്പര്‍ സീറ്റ് s5 ബോഗി .ഒഴിഞ്ഞു കിടക്കുന്ന 44, 41,43 സീറ്റുകള്‍.ആര്‍ക്കു വേണ്ടി ആയിരിക്കും?


സ്വാഭാവികമായും എന്റെ ആ ആഗ്രഹം അകാലചരമം പ്രാപിച്ചു. ഷോര്‍ന്ണൂര്‍ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുന്നതിനു മുന്നേ. s5 ബോഗിയിലെക്ക് ഒരു കോളനി തമിഴന്മാര്‍ കയറി.അതിലും എണ്ണക്കറുപ്പുള്ള 2 സുന്ദരിമാര്‍. അവര്‍ നമ്മുടെ സീറ്റിനെ കണ്ട ഭാവം നടിച്ചില്ല. എങ്ങോട്ടോ പോയി. അവസാനം നാലു അമ്മഛീസ്.നീങ്ക 44,നാങ്ക 43 , അവങ്ക 41. ഡസ്പ്.!!!!...അണ്ണാക്കില്‍ കാഞ്ഞിരക്കുരു കലക്കി ഒഴിച്ച പോലെ.


അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാന്‍ കയ്യില്‍ ഉള്ള ഇന്ത്യ ടുഡേ എടുത്തു വായിച്ചു. രാജ്യം നോക്കാത്ത പ്രധാന മന്ത്രിയെ പറ്റി വായിച്ചു രോഷം കൊണ്ടു.


കോഴിക്കോട് കഴിഞ്ഞു. അടുത്തിരിക്കുന്ന ആള്‍ എന്നോട് ചോദിച്ചു.


“തമ്പി നീങ്ക കണ്ണൂര്‍ക്ക്‌ താനെ.?”


എഹ്! എന്റെ അപ്പുറത്ത് ഇരിക്കുന്നത് ഒരു ആണോ??? തിരിഞ്ഞു നോക്കി. അല്ല!! കമ്മല്‍ ഒക്കെ ഇട്ട ഒരു ചേച്ചി..!! 45 വയസ്സ്.


എനിക്കാണെങ്കില്‍ തമിഴും അറിയില്ല. ഞാന്‍ പറഞ്ഞു: “അല്ലൈ, ഞാന്‍ ഗോവയ്ക്ക് താ , അമ്മച്ചി”


“അമ്മച്ചിയാ??” ചുറ്റുമുള്ള 5 പേര്‍ എന്നെ ക്രൂരമായി നോക്കി.


ഒരു അമ്മൂമ്മ പറഞ്ഞു “എന്നങ്ക തമ്പി നീങ്കളും ഗോവക് താനെ??”


അമ്മെ ഇവരും ഗോവയ്ക്കാണോ? അപ്പൊ എന്റെ നെഞ്ഞുക്കുള്‍ പെയ്തിടും മാമഴ? എല്ലാം പോയി. പോട്ടെ.എല്ലാം പോട്ടെ..!!!


8 മണിയോടെ ഒരമ്മച്ചി ചോദിച്ചു :”തമ്പി തൂങ്കലാമാ??”


“തൂക്കം വരല്ലയെ..!!”


“വരല്ലയ??, നാളേക്ക് മോര്‍ണിംഗ് അങ്കെ ഏതാണ്ടുമാ??, തൂങ്ങാതെ എപ്പടി?”


അപ്പൊ എന്റെ വായന.? ഛെ


“അമ്മാ, നാന്‍ ഈ food സപ്പിടട്ടുമാ?”


“അപ്പ, ഫുഡ്‌ സപ്പിട വേണമാ ഇനി...വേഗം സപ്പിടുങ്കോ തമ്പി...”


8.15 ഓടെ കിടന്നു. നടുവിലെ ബര്‍ത്ത്.ഉറക്കവും വരണില്ലലോ ഈശ്വരാ..മൊബൈല്‍ എടുത്തു എന്റെ ഗേള്‍ ഫ്രണ്ട് എന്ന് നാട്ടുകാര്‍ പറയുന്നവരെ വിളിച്ചു...എല്ലാവരും മറ്റൊരു കോളില്‍ തിരക്കിലാണ്.ഗ്രേറ്റ് ഡിപ്രഷന്‍.


ഡല്‍ഹിയില്‍ നിന്നും വണ്ടി കയറിയവനെ വിളിച്ചു.: “അളിയാ വെര്‍ രീചെട്? എവിടെ എത്തി?”


“നീ പേടിക്കണ്ട നാളെ ഉച്ചക്ക് 2 നു ഞാന്‍ മടുഗവോന്‍ ഇല്‍ എത്തും..”


“ഡേയ് ഞാന്‍ രാവിലെ 4 മണിക്ക് എത്തും അവിടെ..” പറഞ്ഞു തീരുംബോഴെക്ക് കാള്‍ കട്ട്‌.


എന്തൊരു ദുര്‍വിധി...!!!


14-may-2013


രാവിലെ 4.45


നാങ്ക, വാങ്ക, പൊങ്ക, മിങ്ക തുടങ്ങിയ ശബ്ദങ്ങള്‍ കേട്ട് ഞെട്ടി ഉണര്‍ന്നു. ഒരമ്മൂമ്മയോടു ചോദിച്ചു.”അമ്മാ ഇതേതു സ്റ്റെഷന്‍??”


“ഗോവ എത്തിയാച്ചു തമ്പി..”


അങ്ങനെ ഗോവ.!! മടുഗവോന്‍. രണ്ടാം പ്ലാറ്റ്ഫോം ഇല്‍ നിന്നും ഒന്നിലേക്ക് ഉറക്കം തൂങ്ങി നടന്നെത്തി.ആദ്യം കണ്ട കടയില്‍ നിന്നും ബ്രെഷ് വാങ്ങിച്ചു.പല്ല് തേച്ചു. എന്‍റെ ശുചിത്വത്തെ കുറിച്ചോര്‍ത്ത് അഭിമാനിച്ചു. എല്ലാം തീര്‍ത്ത് വീണ്ടും അതേ ഷോപ്പില്‍. ഗോവ എത്തി. ഇനി ഹിന്ദി.


“ബായ്..ചായ്..”


“ചായ?” ഷോപ്പിലെ ബായി


“അതെ ചായ”


6 രൂപ. കുടിച്ചു തുടങ്ങി. ഞാനോര്‍ത്തു പശുക്കള്‍ക്ക് അതിരാവിലെ കാടിവെള്ളം കൊടുക്കുമോ? ഇല്ല.. പക്ഷെ 25 വയസുള്ള ഞാന്‍ രാവിലെ 5 മണിക്ക് കാടിവെള്ളം കുടിക്കുന്നു...എല്ലാം വിധി.


ചായകുടി കഴിച്ച് ഒരു പത്രം വാങ്ങാന്‍ കയറി. ഗോവയുടെ തനതു ഭാഷയില്‍ (മറാത്തി ആണെന്ന് തോനുന്നു.) കുറെ തെറി പറഞ്ഞുകൊണ്ടിരിക്കുന്ന കടക്കാരന്‍.മലബാറി മഹാരാഷ്ട്രന്‍ എന്നോകെ പറഞ്ഞു കേട്ടപ്പോ, മലയാളികളെയും തെറിവിളിക്കുനുന്ടെന്നു മനസ്സിലായി.


മെല്ലെ ചെന്ന് ഞാന്‍ ചോദിച്ചു.: “ഭയ്യ പത്തര്‍”


“ക്യാ?”


“ന്യൂസ്‌ പേപ്പര്‍”


“വിച്ച് ന്യൂസ്‌ പേപ്പര്‍?”


നോക്കിയപ്പോ Hindustan times, time of india പിന്നെ പേരറിയാത്ത കുറെ പത്രങ്ങളും.


“ടൈംസ്‌ ഓഫ് ഇന്ത്യ ദീജിയേ”


“കിത്ത്നെ?”


“ദോ രുപിയെ”


ഒരു പത്രത്തിന് രണ്ടു രൂപ മാത്രം?


“ദോ ഒണ്‍ലി?”


“ഹാന്‍ ജി” മലബാറി എന്ന് പറഞ്ഞുകൊണ്ട് അയാള്‍ തെറിവിളി ആരംഭിച്ചു.


രണ്ടു രൂപ കൊടുത്ത് അവിടെനിന്നും ഇറങ്ങി. റസ്റ്റ്‌ റൂമില്‍കയറിയിരുന്നു.വെറുതെ ആ പത്രം തുറന്നു വച്ച്.


ചുറ്റും കണ്ണോടിച്ചു. ആരൊക്കെയോ അങ്ങും ഇങ്ങും നടക്കുന്നു. അളിയന്സിനെ വിളിച്ചു. “സ്വിചെട് ഓഫ്‌”..ഊ......ജ്വലമയി. എപ്പോ എത്തുമോ എന്തോ.


അങ്ങനെ ചുറ്റും കണ്ണ് ഓടിച്ചപ്പോ ഒരാള്‍ക്കൂട്ടം.ഞാന്‍ ഇരിക്കുന്ന റൂമിന്റെ മൂലയില്‍.പതുക്കെ ചെന്ന് നോക്കി. ‘മൊബൈല്‍ ചാര്‍ജിംഗ്’ പോയിന്റ്‌ എന്ന് എഴുതിയിരിക്കുന്നു.


തിരിച്ചു വന്നു പേപ്പര്‍ വായന തുടര്‍ന്നു. ഫുള്‍ ഇംഗ്ലീഷ്. ഒന്നും മനസിലാവുന്നില്ല.മടക്കി വച്ച് ചുറ്റും നോക്കികൊണ്ടിരുന്നു. ഈ പറഞ്ഞു കേള്‍ക്കണ പോലെ മടുഗവോന്‍ സ്ടഷനില്‍ ഒരു നിറബിന്ധുക്കളും ഞാന്‍ കണ്ടില്ല. ഒരമ്മൂമ എന്നെ നോക്കി ചിരിച്ചു . അടുത്ത് വന്നു ഹിന്ദിയില്‍ ചോദിച്ചു..എന്തോ...ഒന്നും മനസിലായില്ല. എന്റെ മുഖം കണ്ടപ്പോ തന്നെ അവര്‍ സ്ഥലം വിട്ടു.


സമയം 7 മണി. ഫോണ്‍ അടിച്ചു. ‘അലക്സാണ്ടര്‍ ആല്ഫ ഗസ്റ്റ് ഹൌസ്. കാള്ളിംഗ്’


“അണ്ണാ ഞാന്‍ എത്തി.”


“സോറി.!!!”


“സോറി അലെക്സ് ഐ രീചെട് മടുഗവോന്‍.”


“then get bus to panji. From there to calangute beach. Happy journey.call me if you need any help”


അവിടെന്നു എണീറ്റ് നേരെ നടന്നു.റെയില്‍വെ സ്റ്റേഷന്റെ പുറത്തേക്ക്. ബസ്‌ കിട്ടുമായിരിക്കും.പുറത്തു നിന്ന് ഭക്ഷണവും കഴിക്കാം.ബാഗും തൂക്കി പിടിച്ച് നടന്നു.ഒരു മാതിരി ചേര്‍ത്തല റെയില്‍വെ സ്റ്റേഷന്‍ന്റെ മുന്‍ഭാഗം പോലെ..വിജനമായ റോഡ്‌.ഒറ്റ കട പോലും ഇല്ല..ബസ്‌ സ്റ്റോപ്പ്‌ ഉണ്ടെന്ന്‍ തോനുന്നു.ശോ...


ഞാന്‍ നില്‍കുന്ന റോഡിന്റെ ഓരത്ത് 2 പെണ്‍കുട്ടികള്‍ ബൈക്കില്‍ ചാരി നില്‍കുന്ന പയ്യനോട് എന്തൊകെയോ പറയുന്നു.


റോഡിന്റെ അപ്പുറത്താണ് ബസ്‌ സ്റ്റോപ്പ്‌. ഒരു ബസ്‌ വന്നു നിന്നു.ഏതോ ഭാഷയില്‍ എന്തോ എഴുതിയിരിക്കുന്നു.അതുവഴി പോവുന്ന ആളോട് ‘ഭായ് പാന്ജി യിലേക്ക് പോവാന്‍ ബസ്‌ എവിടുന്ന് കിട്ടും’ എന്ന് ഇംഗ്ലീഷില്‍ ചോദിച്ചപ്പോ, എന്റെ ഭാഷ വൈദഗ്ധ്യം കൊണ്ടാണോ എന്തോ..അയാള്‍ക്ക് ഒന്നും മനസിലായില്ല.ഇത് പോലെ 2 അനുഭവങ്ങള്‍ കൂടി ആയപ്പോ ആകെ ഡസ്പ് ആയി നിന്ന എന്നോട് ഒരു കുലീന മുഖമുള്ള ആള്‍ ബൈക്കില്‍ വന്നു ലിഫ്റ്റ്‌ വേണോ എന്ന് ചോദിച്ചു.


“എവിടെ വരെ പോവും” എന്നോകെ ഒരു വിധം ചോദിച്ചു. “ബസ്‌ സ്റ്റാന്റ് വരെ 100 രൂപ മാത്രം.” ഹോ എന്തൊരു മഹമനസ്ക്ക്ന്‍ ബസ്‌ സ്റ്റാന്റ് വെറും 2km. എന്നിട്ട് 100 രൂപേം.


“നഹി ഭായ്..ഐ ഡോണ്ട് വാണ്ട്‌ ലിഫ്റ്റ്‌” എന്ന് പറഞ്ഞു നേരെ സ്റ്റേഷന്‍ ലേക്ക് നടന്നു. ഒരു പോലീസുകാരനെ കണ്ടു.


“ഹൌ കാന്‍ ഐ റീച് ടോ കലങ്ങുട്ട്റ്റ് ബീച്ച് ഫ്രം ഹിയര്‍”


“മലയാളി ആണല്ലേ?”


“അതെ സാര്‍”


“9 മണിക്ക് തിവിം വരെ ട്രെയിന്‍ ഉണ്ട് അവിടെ നിന്ന 18 km മാത്രം.”


“താങ്കു”


അങ്ങനെ 9.30 ന് മുംബൈയിലേക്കുള്ള വണ്ടിയില്‍ കയറി.തിവിം സ്റ്റേഷനിലെക്. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്തേക്ക് നോക്കി. അനേകം ശീമക്കൊന്നകള്‍ വാഴകള്‍ ചെറിയ വീടുകള്‍, തെങ്ങ്, ശെരിക്കും കേരളം പോലെ തന്നെ. കുറെ ചെന്നപ്പോള്‍ ചതുപ്പ് നിലങ്ങള്‍, തടാകങ്ങള്‍,ചെറിയ പുഴകള്‍. വിജനത. ഒരു പ്രത്യേക സ്ഥലം തന്നെ.


അങ്ങനെ 10.30 നു തിവിം എത്തി.


പറഞ്ഞു പിടിച്ച് ബസ്‌ ന്റെ വഴി ചോദിച്ചു വന്നപ്പൊ പ്ലാട്ഫോരം കടക്കാരന്‍ മലയാളി. “ഒറ്റയ്ക്കാണോ”


“രണ്ട് അളിയന്‍സ് കൂടി ഉണ്ട് ഓണ്‍ ദി വെ.”


“മാപ്സക്ക് പൊക്കോ. അവിടെന്നു കലങ്കുട്ട് ബസ്‌ കിട്ടും.”


കുന്നിന്‍ പ്രദേശമാണ്. അതിനു മുകളില്‍ റെയില്‍വേ സ്റ്റേഷന്‍.താഴെ ബസ്‌ സ്റ്റോപ്പ്‌.


“മപൂസ മപൂസ” എന്ന് വിളിച്ചു 2 ബസ്‌ കടന്നു പോയി. മപൂസ എന്നു പറഞ്ഞാല്‍ മാപ്സ ആണെന്നു മനസിലായത് ഒരു ബസില്‍ ഇംഗ്ലീഷില്‍ എഴുതിയത് കണ്ടിട്ടാണ്.





അത്യുജ്ജലമായ യാത്ര. തിരക്കോട് തിരക്ക്.കണ്ടക്ടോര്‍ പൈസ മേടിച്ചു എന്തോ പറഞ്ഞു.എനിക്കൊന്നും മനസിലായില്ല. അവസാനം കണ്ടക്ടര്‍ എന്നെ തള്ളി മുന്നോട്ടാക്കി. ഏതോ പെണ്‍കുട്ടിയുടെ പുറത്ത് ചെന്ന് ഇടിച്ചു.


മാപ്സ യില്‍ നിന്നും കല്ലുങ്കോറ്റ് ബസ്‌ പടിച്ചു. “സ്ഥലം എത്തിയാല്‍ പറയണം.” എന്ന് ഹിന്ദിയില്‍ ചോദിക്കാന്‍ ഓഫീസില്‍ ഉള്ള ഹിന്ദിക്കാരിയെയും ഹിന്ദിക്കാരനെയും മെസ്സേജ് അയച്ചു ചോദിച്ചു. ബസ്‌ കാരന്റെ ക്രൂരമായ നോട്ടത്തോടെ കലങ്കോട്ട് ബസ്‌


ഇറങ്ങിയപ്പോ ദാ വരുന്നു 2 മെസ്സേജ്. മനസ്സറിഞ്ഞ് താങ്ക്യൂ അയച്ചു.


അടുത്ത് കണ്ട ഹോട്ടലില്‍ കയറി. ഹോട്ടലിലെ ഭായ് വന്നു.ഞാന്‍ പറഞ്ഞു: “ടി”


ഭായ് ഉള്ളില്‍ പോയി 2 ഇഡലിയും സാമ്പാറും കൊണ്ടുവന്നു.


“ഭായ് ഇഡലി നഹി , ടി.... ചായ്”


ഭായ് അതി ക്രൂരമായി നോക്കി.ടി യും ഇഡലിയും മാറിപ്പോയതാണ്. ചായ കുടി കഴിഞ്ഞ് സാഗര്‍ ഹോട്ടല്‍ അന്വേഷിച്ച് നടന്നു.അതിനടുത്തുള്ള വഴിയിലൂടെയാണ് ഗസ്റ്റ്‌ ഹൌസില്‍ എത്തേണ്ടത്.വഴിയിലൂടെ നടന്നു.ഒരു ഷോപ്പിന്റെമുന്നില്‍ നാട്ടിലെ തെങ്ങുകയടറ്റുകാരന്‍ ഗോപാലേട്ടനെ പോലെ ഒരാള്‍. അതേ പോലെ ഹാഫ് ട്രോസര്‍ ഒക്കെ ഇട്ട് ഇരിപ്പാണ്.


ഭവ്യമായി ചോദിച്ചു “ഹലോ , ആല്ഫാ ഗസ്റ്റ് ഹൌസ്?”


ഫോണില്‍ നോക്കിയിരുന്ന അയാള്‍ പെട്ടെന്ന് എണീറ്റു. “ഹലോ രാഹുല്‍., I am alpha Alaxander”





ദൈവമേ. ഇങ്ങേരാണോ അലക്സാണ്ടര്‍ ഡിസൂസ??? . ഗോപാലന്‍, ചാമുണ്ടി, ചെക്കന്‍ തുടങ്ങിയ പേരുകളാണ് ഇമ്മാതിരി ലുക്ക്‌ ഉള്ള ആളുകള്‍ക്, നമ്മുടെ നാട്ടില്‍. ഇവടെ alaxander dizoza. സമത്വ സുന്ദര ഗോവ.


റൂമില്‍ എത്തി. ഒന്ന് കുളിച്ചു. കട്ടിലില്‍ ചാരിക്കിടന്ന് T V ഓണാക്കി മലയാളം ചാനെല്‍ പരതുന്നതിനിടക്ക് ജനലിലൂടെ ഒന്ന് നോക്കി. അപ്പുറത്തെ ഗസ്റ്റ് ഹൌസ് ന്റെ മുകളില്‍ രാത്രി ഫാഷന്‍ ചാനലില്‍ മാത്രം കാണുന്ന മോഡല്‍ കിളി. ഇമ്മാതിരി സീന്‍സ് കാണുമ്പോ സാധാരണ ചെയ്യുന്ന പോലെ t v ടെ വോളിയം കുറച്ചു.ബൈനോകുലര്‍ പോലും ഇല്ലാത്ത പക്ഷി നിരീക്ഷണത്തിനിടക്ക്. മൊബൈല്‍ കാള്‍. “ഛെ”


അളിയന്‍സ് “ഡേയ് നീ പറഞ്ഞപോലെ alpha ഗസ്റ്റ് ഹൌസ് ന്റെ മുന്നില്‍ എത്തി.”


“ഇത്ര പെട്ടെന്നൊ.”


“ഇതൊക്കെ എന്ത്..!”


അളിയന്‍സ് നെ ആനയിച്ചിരുത്തി.


“പോന്നളിയന്‍സ് അപ്പുറത്ത് ഒരു മദാമ്മ..ഒണ്‍ലി ബികിനി.”


കിരണ്‍ അളിയന് പുച്ഛം.ശ്യാം അണ്ണന്‍ പറഞ്ഞു.”bits pilani യില്‍ ഇതൊക്കെ സര്‍വസാധാരണമാണ്.so ഒരു പുതുമയും ഇല്ല.”


“ബികിനിയാ...”


വാ പൊളിച്ചു നിന്ന എന്റെ വലയിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കിരണ്‍ അളിയന്‍ പറഞ്ഞു.”അതെടെ..ഇംഗ്ലീഷ് കാരീസ് തോറ്റു പോവും.party days ഇല്‍ ഒക്കെ ഫുള്‍ ഇമ്മാതിരി ഡ്രസ്സ്‌ അല്ലെ..”


“ഹോ..ആയകാലത്ത് bits ഇല്‍ പഠിച്ചാമതിയാരുന്നു”


എന്ന് പറഞ്ഞു നിരാശയോടെ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു.തിരിഞ്ഞു നോകിയപ്പോ ജനലിനരുകിലേക്ക് വലിഞ്ഞു നോക്കുന്ന അളിയന്‍സ്.


“എന്തടെയ്?”


“അല്ല ഒരു മദാമ്മ!” കിരണ്‍ അളിയന്‍.


“ഫ!, നീ ഇത് bits ഇല്‍ കാണുന്നതല്ലേ..”


“ഡേയ് ഇത് ഫുള്‍ naked”


തിക്കും തിരക്കും കൂട്ടി 3 തലകള്‍.


ആ മദാമ്മ കിട്ടിയ തുണിയും കൊണ്ടു ശരീരം മൂടി കടന്നു കളഞ്ഞു.


“കാണുമ്പോ തന്നെ വിളിക്കണ്ടേഡാ പരമ ദ്രോഹി.” എനിക്കാകെ വിഷമം.


“നെക്സ്റ്റ് ടൈം വിളിക്കാം.” പുച്ഛം.


“അല്ല വൈകീട്ടെന്താ പരിപാടി?”


“സ്കൂട്ടി എടുക്കുന്നു പനാജി കറങ്ങുന്നു. ബിയര്‍ അടിക്കുന്നു.”


ജോര്‍**************************************








200 രൂപക്ക് 12 മണിക്കൂര്‍ എന്ന കരാര്‍ അടിസ്ഥാനത്തില്‍ 2 സ്കൂടി. പനാജിയിലേക്കുള്ള യാത്ര. നല്ല റോഡ്‌. ഗോവയുടെ തലസ്ഥാനമാണത്രെ പനാജി.ഗോവക്കാര്‍ പാന്ജി എന്നും പറയുന്നുണ്ട്. അളിയന്സിനു ഹിന്ദി സിനിമ കാണണം. അങ്ങനെ പാന്‍ജിയില്‍ എത്തി. സിനിമയില്‍ കാണുന്ന യുറോപ്പ്യന്‍ നഗരങ്ങളെ ഓര്‍മ്മിപ്പിക്കുനുണ്ട് പാന്ജിയിലെ കെട്ടിടങ്ങള്‍. INOX തിയേറ്റര്‍ സമുച്ചയത്തില്‍ കയറി. ഗോ ഗോവ ഗോണ്‍ കണ്ടു. കൂടെ ഉള്ളവര്‍ ചിരിക്കുമ്പോള്‍ ചിരിച്ചും.അല്ലാത്തപ്പോള്‍ സീരിയസ് ആയും.ഗോ ഗോവ ഗോണ്‍ കണ്ട് തീര്‍ത്തു.


സ്കൂട്ടിയില്‍ യാത്ര ചെയ്ത് കടലോരത്തില്‍ കെട്ടിയിട്ടിരിക്കുന്ന മട്ടുപ്പാവില്‍ പോയിരുന്നു.സമത്വ സുന്ദര ഗോവയുടെ സൌന്ദര്യം ആസ്വദിച്ചു. അകലെ കടലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാസിനോകള്‍ കണ്ടു.അളിയന്‍ അതിനെകുറിച്ച് അഭിപ്രായപ്പെട്ടു. പിലാനിയില്‍ ഉണ്ടോ ഇത് പോലെ കാസിനോകള്‍? രാത്രി 8 മണി ആയതോണ്ട് സ്ത്രീ ജനങ്ങള്‍ തീരെ ഇല്ല.


“അടേ..പോവാം?” ഞാന്‍ ചോദിച്ചു.


“വോകെ എന്നാ പോവാം.” അളിയന്‍സ്.


അങ്ങനെ സ്കൂട്ടി യുടെ പിറകില്‍. ശ്യാം അണ്ണന്‍ ഓടിക്കുന്നു.വഴിയരുകില്‍ മുഴുവന്‍ സ്കാന്നിംഗ്.അളിയന്‍സ് കോളേജിലെ നിറമുള്ള കഥകള്‍ പറഞ്ഞു.നിറമുള്ള ഗോവയില്‍..നിറമുള്ള രാത്രിയില്‍..നിറങ്ങളുടെ കഥ പറഞ്ഞ് നിറങ്ങളെ തേടിയുള്ള യാത്ര. അളിയന്‍സ് കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തൊട്ടു മുന്നില്‍ കിടിലോല്‍ കിടിലന്‍ നിറം.


“അണ്ണാ..ബാക്കില്‍ നിന്നും ഞാന്‍ ഒക്കെ.”


അണ്ണന്‍:”ചെയ്..ഇതോ..ഇത്ര ലോക്കല്‍ അവാതടെ.”


ശ്യാം അണ്ണന്‍ പുച്ചിച്ച് തള്ളി.


ശെടാ ഇവന്റെ മുന്നില്‍ പിടിച്ച് നില്ക്കാന്‍ പാടാണല്ലോ.


അങ്ങനെ കാലങ്കോട്ട് എത്തി.അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോള്‍ അണ്ണന്‍ പറഞ്ഞു.:”ഡേയ് രാഹുല്‍ അത് നോക്ക്. ആ നില്‍പ്പ് കണ്ടാ അതാണ് പെര്‍ഫെക്റ്റ്‌ ഫിഗര്‍.”


പിലാനിയിലെ അളവ് കോല്‍ ആയിരിക്കും..ഞാന്‍ ഓര്‍ത്തു. നോക്കുമ്പോള്‍ കറുത്ത കാലില്‍ നിക്കര്‍ കയറ്റി t-shirt ഇട്ട ഒരുത്തി.


അയ്യേ. ഇതോ എന്നോര്‍ത്തു. അണ്ണന്‍. “ഡേയ് ഇനി front കൂടി നോക്കിക്കോ.എന്നിട്ട് കണ്ട് പഠിക്ക് എങ്ങനെ വായ നോക്കണം എന്ന്.”


“ശെരി അളിയന്‍സ്”


ഞങ്ങള്‍ മുന്നില്‍ എത്തി.ആഹ ബഹു സുന്ദരന്‍. മീശയുണ്ട്. അളിയന്‍സ് ന്റെ ബോധം പോയി.സ്കൂട്ടി ഒരിടത്ത് നിര്‍ത്തി. “ബിയര്‍ അടിക്കാം”


നിരാശ.


അടുത്ത് കണ്ട ബീവരേജസില്‍ കയറി ബിയര്‍ മേടിച്ചു. ഗോവ സുലഭ മദ്യപാന കേന്ദ്രമാണ്.എവിടെ നിന്നു വേണമെങ്കിലും മദ്യം മേടിക്കാം..മദ്യം കുടിക്കാം. കിറുങ്ങിയടിച്ചു നടക്കാം. ഒരാളും ചോദിക്കുക പോയിട്ട് മൈന്‍ഡ് പോലും ചെയ്യില്ല.സമത്വ സുന്ദര ഗോവ!!!!


ഞങ്ങള്‍ 3 അളിയന്‍സ് കൂടി ബീച്ചിലേക്ക് നടന്നു.ശ്യാം അണ്ണന്‍ ബീയറില്‍ മുഴുകി.ഞങ്ങള്‍ കാഴ്ച കണ്ട് നടന്നു പോവുകയാണ്.ബീച്ചില്‍ അവിടവിടെ കപ്പ്ള്‍സ്. ചുമ്പനങ്ങള്‍, ഡസ്പ്.ച്ചേ..ഇണകളില്ലാത്ത 3 അളിയന്‍സ് ഗോവന്‍ തീരത്ത് പാതിരാത്രിക്ക്‌...ജീവിതം ഡസ്പ് മുഖരിതം.


മണി 11 കഴിഞ്ഞു. മൂന്നാമത്തെ ബിയര്‍ കാന്‍ കമഴ്ത്തിക്കൊണ്ടിരിക്കുന്ന ശ്യാം അണ്ണന്‍.കിരണ്‍ ആന്‍ഡ്‌ മി ബീച്ചിലെ തിരകളുടെ സംഗമം നോക്കികൊണ്ടിരിക്കുന്നു.


തൊട്ടടുത്ത്‌ ഒരു ഹിന്ദി ഭായി വന്നു നിന്നു.നല്ല വീലാണ്.മീശയില്ലാത്ത ടിപിക്കല്‍ ഹിന്ദി കുട്ടന്‍.ബീച്ചിലേക്ക് നോക്കി നില്‍ക്കുകയാണ്.പിന്നെ ഞങ്ങളെ നോക്കി ചോദിച്ചു. “ഭായ് ലയിട്ടെര്‍ ഹേ?”


“നഹി’ എവിടുന്ന് വന്നടെയ് എന്ന ഭാവമാണ് ഞങ്ങള്‍ അളിയന്സിനു.


വീണ്ടും ചോദ്യം :”where are you from?”


“kerla”


ഹിന്ദി ഭായിക്ക് അത്ബുധം.: “ഓ മാന്‍ യു ആര്‍ ഫ്രം കേരള? സച്ച് എ ബ്യൂടിഫുല്‍ പ്ലേസ്. ഐ ലവ് കേരള , food, ഹൌസ് ബോട്ട്....”


ഇതൊക്കെ എന്ത് എന്ന ഭാവം.


ഹിന്ദി അണ്ണന്‍ ചോദ്യങ്ങള്‍ തുടരുകയാണ്. “എപ്പോ ഗോവയില്‍ എത്തി?”


“ഇന്ന്”


“എന്ത് ചെയ്യുന്നു?”


“ഞാന്‍ ഇടിവെട്ട് തട്ടിപ്പന്‍. ഇവര്‍ പഠിപ്പിസ്റ്റ്.” ഞാന്‍ പറഞ്ഞു.


“ഞാന്‍ മെഡിക്കല്‍ പ്രോഡക്റ്റ്സ് കമ്പനി യുടെ ഡയറക്ടര്‍”


അതിനു ഞങ്ങള്‍ എന്ത് വേണം എന്ന ഭാവം..ആകെ ശല്യമായി തുടങ്ങി.


“spicy ആയി വല്ലതും നടന്നോ?“


”ഉവ്വ ബിയറിന്റെ ഒപ്പം കെച്ചപ്പ് കിട്ടും അത് spicy ആയിരുന്നു..”


ഹിന്ദി ഭായ് ചിരിച്ചു.”ബോയ്സ് നിങ്ങള്‍ക്കും എനിക്കും ഉള്ള നാച്ചുറല്‍ ഫീലിങ്ങ്സ്‌ എന്താ?”


കിരണ്‍ അണ്ണന്‍ ചാടിക്കയറി പറഞ്ഞു :”നാച്ചുറല്‍ ഫീലിങ്ങ്സ്‌.... ലേഡീസ്, അത് ഇത് മറ്റേത്..”


ഹിന്ദി :”yes”


ഹോ പുള്ളി കൊള്ളാം ഞങ്ങള്‍ പ്രസന്നരായി.


ഹിന്ദി ഭായി:”നിങ്ങള്ക്ക് എന്ത് വേണം?”


ഞാന്‍:”അത് പിന്നേ കണ്ടാ മതി..ജസ്റ്റ്‌ സീ.”


അളിയന്‍സ് ഒരേ സ്വരത്തില്‍ പറഞ്ഞു :”അതെ കണ്ടാ പോതും..”


കയ്യിലെ ബിയര്‍ അടിച്ച് അട്ടഹസിച്ചു കൊണ്ട് ഹിന്ദി ഭായി നിന്നു. അളിയന്‍സ് കൈ മസ്സാജ് ചെയ്തു..ഞാന്‍ ഭായിയുടെ കുടവയറില്‍ തടവി.


“പോന്നുഭായ് പറയു..”


“അറമ്പോല്‍ ബീച്ച്.നോര്‍ത്ത് ഗോവ.. പോവു..ആസ്വദിക്കു....കണ്ണ് നിറക്കു...”


ഉടനെ ഫോണില്‍ സേവ് ചെയ്തു അറമ്പോല്‍. അളിയന്‍സ് ന്നു ആ പേര് മെസ്സജും ചെയ്തു..


“ഡേയ്...അണ്ണന്സ് നാളെ 10 നും 12 നും ഇടയ്ക്കു അരമ്പോല്‍ ബീച്ച്.. വേഗം വന്നു തൂങ്ങട....”








15 മെയ്‌ 2013








അളിയന്‍സ് അറമ്പോല്‍ തുടങ്ങിയ ചിന്തകള്‍ അലട്ടിയപ്പോള്‍ രാവിലെ 6.30 നു എണീറ്റു. നോക്കിയപ്പോള്‍ കിരണ്‍ അളിയന്‍ തൊട്ടടുത്ത്‌ കണ്ണും തുറന്ന്‌ മുകളിലേക്ക് നോക്കി കിടക്കുന്നു. “ഡേയ് നീ ഉറങ്ങീല്ലേ?”


“അവനെ കാണാനില്ല.”


“ആഹാ... അവന്‍ നേരത്തെ പോയാ? സാരല്ല്യടാ..നമുക്ക് ഒരു സ്കൂട്ടി ഉണ്ടല്ലോ..”


“ഡേയ് ഞാന്‍ എവിടേം പോയില്ല..” എന്നും പറഞ്ഞ ശ്യാം അണ്ണന്‍ ബാത്‌റൂമില്‍ നിന്നും ഇറങ്ങി വന്നു..


“നിങ്ങളെ പോലെ ആക്രാന്തം ഇല്ല എനിക്ക്..കിടന്നുറങ്ങടെ..”


എന്തൊരു മാന്ന്യന്‍..


“ഡേയ് അപ്പൊ പോണ്ടേ?”


“ഒന്ന് ക്ഷമിക്കടെ” ശ്യാം അണ്ണന്‍ കമിഴ്ന്ന് കിടന്നു.


അപ്പൊ ഇന്നത്തെ പ്ലാന്‍സ്!!


10 മിനുട്ട് കഴിഞ്ഞു. ദെ ബെല്ലടിക്കുന്നു.ശ്യാം അണ്ണന്റെ മൊബൈല്‍.അലാം. നോക്കിയപ്പോ റിമൈന്ടെര്‍ : ARAMBOL.


“ആഹ എണീറ് വാടാ ” എന്നും പറഞ്ഞു കുളി കഴിഞ്ഞു ഞങ്ങള്‍ തയ്യാര്‍.


സാഗര്‍ ഹോട്ടലില്‍ കയറി ഒരോ ചായ, ഓരോ റോസ്റ്റ്. മൂന്ന് പേര്‍ക്കും കൂടി ബില്‍ വെറും തുച്ഛം. 300 രൂപ.!!


ചായ കുടിക്കുമ്പോള്‍ അളിയന്‍സ് പറഞ്ഞു. “bits പിലാനിയില്‍ ഒരു കൃത്രിമ nude beach കൊണ്ടുവരുന്നുന്ടെന്ന്‍ കേട്ടു.”


വീണ്ടും പിലാനി.ഞാന്‍ വിഷയം മാറ്റി. “അളിയന്‍സ് മദാമ്മാസ് ന്റെ ഒപ്പം എനിക്കൊരു ഫോട്ടോ എടുത്ത് തരണം.”


അളിയന്‍സ് നു എനര്‍ജി കൂടി. ചായ കുടിച് സ്കൂടി യില്‍ യാത്ര തുടങ്ങി.


കളന്‍കൊട്ട നിന്നും അരമ്പോള്‍ വരെ 25 KM.


ഉള്ള ആശ്വാസം പെട്രോള്‍ വില വെറും 50 രൂപ. സമത്വ സുന്ദര ഗോവ.!!


ഞങ്ങള്‍ അങ്ങനെ ചോദിച്ചു ചോദിച്ചു പോവുകയാണ്. കേരളത്തിന്റെ അതേ പോലുള്ള ഗ്രാമങ്ങള്‍. തെങ്ങ്, വാഴ,കവലകള്‍. പെട്ടികടകള്‍.ഗ്രാമീണ സുന്ദരികള്‍. 2 പ്രാവിശ്യം വഴി തെറ്റി എങ്കിലും, ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള അതിയായ ആഗ്രഹം കാരണം ഒന്നര മണിക്കൂര്‍ഇല്‍ അരമ്പോല്‍ എത്തി.ഇനി ബീച്ച് കണ്ട് പിടിക്കണം. ആരെയും കാണാനില്ല വഴിയില്‍.


യാത്ര കുന്നിന്‍ മുകളിലൂടെയാണ്‌.കശുവണ്ടി തോട്ടങ്ങല്‍ക്കിടയിലൂടെ.കുറെ ചെന്നപ്പോ കുന്നിന്റെ താഴെ കടല്‍. “അളിയന്‍സ്...” ഞാന്‍ അലറി. കിരണ്‍ അളിയന്‍ പേടിച് വിറച് സ്കൂട്ടി അടുത്ത് കണ്ട മരത്തില്‍ ഇടിച്ചു നിര്‍ത്തി.ശ്യാം അണ്ണന്‍ സഡന്‍ ബ്രേക്ക് ഇട്ട് തിരിഞ്ഞു നോക്കി. “എന്താടെ??”


ആഹ്ലാദം കൊണ്ട് കണ്ണ് മഞ്ഞളിച്ച് ഞാന്‍ പറഞ്ഞു. “അറമ്പോല്‍ ബീച്ച്.!!”





താഴെ അങ്ങകലെ അതാ അരമ്പോല്‍ കടല്‍ തീരം. അമേരിക്ക കണ്ട് പിടച്ച കൊളംബസ്സ്നെ പോലെഞങ്ങള്‍ 5 മിനുട്ട് ബീച്ചിലേക്ക് നോക്കി നിര്‍വൃതി കൊണ്ടു.


“അവിടെക്കുള്ള വഴി?”


സ്കൂട്ടികള്‍ എടുത്ത് ആദ്യം കണ്ട വഴിയിലൂടെ താഴേക്കിറങ്ങി.


ഒരു കാലിതൊഴുത്തും പഴയ തറവാട് ലൂക്ക് ഉള്ള ഒരു വീട്ടില്‍ എത്തി. ഉടമസ്ഥന്‍ പച്ച തെറി വിളിച്ചു. ഹിന്ദി അറിയാത്തത് കൊണ്ട് എനിക്ക് വിഷമം തോന്നീല.


അടുത്ത് കണ്ട ഒരാളെ കൂടുപിടിച്ച് വഴി മനസിലാക്കി. ചെറിയ ഊടു വഴിയിലൂടെ കയറി


സ്ക്കൂട്ടി അവിടെ നിര്‍ത്തി.[പിന്നെ നടക്കണം.മണല്‍ തിട്ടയിലൂടെ നടന്നു.കിരണ്‍ എന്റെ കൈ പിടിച്ചു.വിയര്‍ത്ത് കുളിച്ചിരിക്കുന്നു.ഒരു മതില്‍ അതിനപ്പുറം...


ഈശ്വര്‍.....


ജന്മനാ ഉള്ള രൂപത്തില്‍ 2 ലേഡീസ്.ഞങ്ങള്‍ അളിയന്‍സ് ന്റെ ബോധം പോവുന്നതിനു മുന്നേ,..അവര്‍ അടുത്ത് കണ്ട പുതപ്പെടുത്തു പുതച്ചു..ചേ...ബീച്ചിലൂടെ നടന്നു. ഒരു കാപ്പിള്‍ ചുംബിച്ചു കളിക്കുന്നു.തിരമാലകള്‍ക്കിടയില്‍....


കാടും പടലും കടന്നു തൊട്ടപ്പുറത്തെ ബീച്ചില്‍ എത്തിയപ്പോള്‍..കുറച്ച സ്ത്രീജനങ്ങൾ..നാട്ടാപൊരി വെയിലത്ത്‌ കിടന്നു ഉറങ്ങുന്നു...”ആഹ മക്സ്ചാന്‍സ് ബികിനി..” കിരണ്‍ വാ പൊളിച്ചു.


ഞാന്‍ അടുത്ത് കണ്ട ചാരുകസേരയില്‍ ഇരുന്നു. കിരണ്‍ അളിയന്‍ കൂളിംഗ്‌ ഗ്ലാസ്‌ വച്ച് അടുത്തിരുന്നു.


മൂന്ന് പേരും തുറിച്ചു നോക്കുകയാണ്.തൊട്ടടുത്ത് മദാമ്മ.


ഞാന്‍ പറഞ്ഞു : “ഡേയ് അളിയന്‍സ് മെല്ല നോക്കണം.”


എവിടെ!!!!


ആ മദാമ്മ പാന്റ്സ് എടുത്തിട്ടു.ഡസ്പ്


“ഞാന്‍ പോവാ” എനിക്കാകെ നിരാശ.


മുന്‍പില്‍ ഞാന്‍ പിന്നില്‍ അളിയന്‍സ്.


തിരികെ വരുമ്പോള്‍ അതാ നില്‍ക്കുന്നു സുന്ദരി മദാമ്മ


“ഡയ്, ആ ലേഡി ടെ ഒപ്പം ഒരു ഫോട്ടോ എടുത്തു തരാമോ?എനിക്ക് വല്ലാത്ത ആഗ്രഹം.”


“നീ ചോദിക്കണം പറ്റ്വോ?” ധീരന്മാര്‍..


“വോക്കെ.”


ഞങ്ങള്‍ അടുത്ത് എത്തി.


ഈശ്വരാ..ഇതെന്ത് വേഷം ഡേയ്..2 കഷ്ണം തുണി കൊണ്ട് നാണങ്ങള്‍ മറച്ചിരിക്കുന്നു.എനിക്കാകെ കൈവിയര്‍ത്തു.മദാമ്മ യുടെഅടുത്ത് എത്തിയിരിക്കുന്നു.


നാവിനൊരു കനം.മദാമ്മ നോക്കി. “എന്ത് വേണം” എന്ന ഭാവം. അവരുടെ മുഖത്തേക് മാത്രം നോക്കാന്‍ നന്നായി ബുദ്ധിമുട്ടി.


“വാട്ട്‌” ചോദ്യം ഫ്രം മദാമ്മ.സ്തംഭിച്ചു നിന്ന എന്നെ തട്ടി മാറ്റി തമ്പി അളിയന്‍ ഡയലോഗ് കാച്ചി.”madam can you take one photo?”


ഞങ്ങള്‍ കൂടി നിന്നു. അര്‍ദ്ധ നഗ്നയായ ആ കാഫ്രി ഞങ്ങളുടെ ഫോട്ടോ എടുത്തു.


“തനക് യു” പറഞ്ഞപ്പോ മധാമ്മക്ക് പുച്ഛം.


കിരണ്‍ പറഞ്ഞു :”ടിന്ടോ ബ്രാസ് മൂവി കളില്‍ ഞാന്‍ ഇവരെ കണ്ടിട്ടുണ്ട്..”


ഒരു മഹാ കമന്റ്.







അരംബൊൽ ബീച്ച്



























സ്കൂട്ടികള്‍ എടുത്ത് തിരിച്ച് കാലങ്കോട് ലേക്ക്.കിരണ്‍സ് ഒരു പോക്കാണ്..കാണാനേ ഇല്ല.ഞങ്ങള്‍ അളിയന്‍സ് ഒരു സ്കൂട്ടിയില്‍. അങ്ങനെ ഏതോ ഒരു കവലയില്‍ എത്തി.നല്ല തിരക്കുണ്ട്.ഞങ്ങളുടെ സ്കോട്ടിയുടെ ഒപ്പം ഒരു യമഹ ഓടിച്ച് ഒരുത്തന്‍. അടുത്തെത്തിയതും അയാള്‍ പറഞ്ഞു “ഭായ് മസ്സാജ്”


ഞാന്‍ ശ്യാമണനോട്‌ പറഞ്ഞു


“ടോയ് മസ്സാജ്.”


“കിതനെ എന്ന്‍ ചോദിക്കട”


ഞാന്‍:”കിതനെ?”


ബൈക് കാരന്‍:”പന്ത്രഹ് സൌ”


“ഡാ പന്ത്രഹ് സൌ എന്ന് വച്ചാല്‍ എത്ര?”


“എന്‍റെ പോന്നോ...പതിനയ്യായിരം.”


എന്ന് പറഞ്ഞ് ശ്യാം അണ്ണന്‍ അക്സിലെട്ടര്‍ വലിച്ച പിടിച്ചു.





ഭാഗ ബീച്ച്. സമയം 4 മണി. സ്കൂട്ടി നിര്‍ത്തിയിട്ട് നടന്നു.പിന്നീട് ഓര്‍ത്ത് വക്കെണ്ടാതെല്ലാം കാമറയില്‍ പകര്‍ത്തി.


ഒരു ബീച്ച് ചായക്കടയില്‍ കയറി. 3 ചായ കുടിച്ചു.ഒരു ചായക്ക് വെറും 40 രൂപ മാത്രം.കുറ്റം പറയരുതല്ലോ, ഉഗ്രന്‍ ചായ. കിരണിനോട് ഞാന്‍ പറഞ്ഞു.: “ഡാ ഒരു മസ്സാജ് മച്ചാന്‍ വന്ന്‍ മുട്ടി. പന്ത്രഹ് സൌ, പതിനയ്യായിരം രൂപ ചോദിച്ചു.”


“എത്ര?” കിരണ്‍


“പന്ത്രഹ് സൌ”


“ഫ, എടാ 15 നൂറ് അതായത് ആയിരത്തി അഞ്ഞൂറ്. അല്ലാതെ പതിയ്യായിരമല്ല”


ഡസ്പ്


ശ്യാം അണ്ണനെ നോക്കി. അറിയാത്ത പോലെ ഇരിക്കുന്നു.


ചായ കുടി കഴിഞ്ഞ്അളിയന്‍സ് എണീറ്റു.


“വാ ടെയ്”


ഞാന്‍ പറഞ്ഞു :”നിങ്ങള്‍ നടന്നോ..ദിപ്പോ വരാം.”


ചാര് കസേരയില്‍ കിടന്ന്‍ ഹാന്ടി കാം എടുത്ത് വെറുതെ ചുറ്റും ഫോക്കസ് ചെയ്തു.പലതരം ആളുകള്‍,തരുണികള്‍, ചേച്ചിമാര്‍, ചെട്ടയിസ്


അങ്ങനെ ചുറ്റി വന്നപ്പോ ദാ നിക്കുന്നു ഒരുവള്‍ അങ്ങ് വിദൂരതയിലേക്ക് നോക്കി.വെറും തമാശക്ക് ഫോക്കസ് ചെയ്തു.പാറിപ്പറക്കുന്ന മുടികളും, നല്ല രസമുള്ള കമ്മലും.ഹാന്റി കാം ന്റെ സൂം പവര്‍ ഇനെ ഞാന്‍ അഭിനന്ദിച്ചു. പെട്ടെന്ന്‍ ആ ദുഷ്ടി തിരിഞ്ഞ്‌ ഒരു നോട്ടം.നേരെ ഫോക്കസ് ചെയ്ത് കൊണ്ടിരുന്ന എന്റെ നേരെ.ഞാന്‍ നൈസ് ആയി ക്യാമറ മടിയില്‍ എടുത്ത് വച്ചു.ആ കുട്ടിയെ ഒന്ന് കൂടെ ശ്രദ്ധിച്ചു.കാമറ എടുത്തു ബാഗില്‍ വച്ച് അതും എടുത്ത് നടന്നു ബീച്ചിലേക്ക്.വെറുതെ പോയി ആ കുട്ടിയുടെ അടുത്ത് നിന്നു.അറിയാത്ത പോലെ.പെട്ടെന്ന്‍ ഒരു ചോദ്യം :”why did you take my photo?”


ഞാന്‍ പതറി :”അത്... പിന്നെ...... no..i just zoom….rotating”


“മലയാളി ആണല്ലേ.”


“അതെ” എനിക്ക് പരമ സന്തോഷം.


“എന്താ ഒറ്റക്ക്?”ഞാന്‍ ചോദ്യങ്ങള്‍ തുടങ്ങി. മിണ്ടാട്ടമില്ല


“ഞാന്‍ അളിയന്സ്ന്റെ ഒപ്പം ആണ്.അവര്‍ ആ അറ്റത്ത് ഉണ്ട്.കുട്ടിയുടെ ഒപ്പം ആരാ?”


“ചേട്ടനും വൈഫ്‌ ഉം ഉണ്ട്.”


“അവരെവിടെ?”


“എന്നോട് ഇവിടെ നിക്കാന്‍ പറഞ്ഞ് അവര്‍ പോയി.”


“പേരെന്താ?”


മിണ്ടാട്ടമില്ല.


“എവിടെന്നാ?”


നോ മൈന്‍ഡ്


“എന്റെ പേര് രാഹുല്‍.”


“സീ, ഞാന്‍ ഇയാളെ കുറിച്ചൊന്നും ചോധിചില്ലലോ , എന്നെ വെറുതെ വിടു”


പാപി ചെല്ലുന്നിടം പാതളമാണ്.ഞാന്‍ ചെല്ലുന്നിടത് പാതാളവും കഴിഞ്ഞു കുഴിച്ച് ഭൂമിയുടെ അങ്ങേ തല വരെ എത്തും.


ഒന്നും പറയാതെ ഞാന്‍ ബീച്ചിലൂടെ നടന്നു.അങ്ങകലെ നിക്കുന്ന അളിയന്‍സ് നെ ലക്ഷ്യമിട്ട്.





ഗോവ യാത്ര കഴിയുകയാണ നാളെത്തോടെ. അഗുട ഫോര്ടിലാണ് നാളെ യാത്ര.പിന്നെ വിട പറയും.




വൈകിട്ട് ആറു മണി.അളിയന്‍സിന്റെ അടുത്തേക് നടന്നു നീങ്ങുകയാണ് ഞാന്‍..ചുറ്റും നിറഞ്ഞ ചുംബനങ്ങള്‍,ഇണകള്‍,കമിതാക്കള്‍,ബിയര്‍ കുപ്പികള്‍,ആഘോഷങ്ങള്‍. ഇനി അറയില്ല എന്നാണ് തിരിച്ചിങ്ങോട്ട് എന്ന്‍.ഒന്നുറപ്പാണ് സുന്ദരമാണ് ഗോവ അനേകം കാര്യങ്ങളില്‍ ഉള്ള സമത്വം കൊണ്ട്.

5 comments:

  1. ഒരു കഥപോലെ വായിച്ച ഒരു യാത്രാവിവരണം .. കൊള്ളാം ട്ടോ ,, പന്ത്രഹ് സൌ” എന്നാല്‍ 1500 അല്ലെ പതിനയ്യായിരം ആണോ ?? എന്തായാലും അളിയന്‍സ് റോക്ക്സ് .

    ReplyDelete
  2. T20 ക്രിക്കറ്റ് പോലെ ധൃതി പിടിച്ചു എഴുതിയതാണ് എങ്കിലും രസമുണ്ട് വായിക്കാന്‍. വരികള്‍ക്ക് കുറച്ചു അടക്കവും ഒതുക്കവും അതായത് അലൈന്‍മെന്‍റ് കൊടുത്തിരുന്നു എങ്കില്‍ കൂടുതല്‍ മനോഹരമാക്കാമായിരുന്നു.

    ReplyDelete
    Replies
    1. നന്ദി..ആദ്യമായാണ് ഒരു മുഴുനീള ബ്ലോഗ്‌..അതിന്‍റെ പരിചയക്കുറവാ...suggestion നു നന്ദി.

      Delete
  3. ദൈവമേ. ഇങ്ങേരാണോ അലക്സാണ്ടര്‍ ഡിസൂസ??? . ഗോപാലന്‍, ചാമുണ്ടി, ചെക്കന്‍ തുടങ്ങിയ പേരുകളാണ് ഇമ്മാതിരി ലുക്ക്‌ ഉള്ള ആളുകള്‍ക്, നമ്മുടെ നാട്ടില്‍. ഇവടെ alaxander dizoza. സമത്വ സുന്ദര ഗോവ.

    ReplyDelete