Wednesday, May 14, 2014

ഇരുട്ടിൻറെ മറവിൽ



എനിക്കായ് പകുത്തു വയ്ക്കാത്ത കാതുകളിൽ സ്വകാര്യം പറയണം
എനിക്കായ് നിവർത്താത മടിയിൽ തല വച്ചുറങ്ങണം
എനിക്കായ് പറഞ്ഞു വച്ചിട്ടില്ലാത്ത അധരങ്ങളിൽ ചുംബിക്കണം

ഈ രാത്രിയിൽ ആരോടും പറയാത്തോരെൻ വിങ്ങലുകൾ
രാപക്ഷികളുടെ ചിറകടിയിൽ അലിഞ്ഞില്ലാതവണം

നാളെയുടെ പകൽ എന്നെ പിടിച്ച് കെട്ടും വരെ
അത് വരെ നീ പടച്ച വിശുദ്ധ വേദങ്ങളിൽ ഞാൻ പാപിയാണ്.


2 comments:

  1. ഈ രാത്രിയിൽ ആരോടും പറയാത്തോരെൻ വിങ്ങലുകൾ
    രാപക്ഷികളുടെ ചിറകടിയിൽ അലിഞ്ഞില്ലാതവണം

    Nannayi

    ReplyDelete