Friday, April 14, 2017

വെടിക്കെട്ട്

വർഷം  2006 , ഏപ്രിൽ മാസം . എൻട്രൻസ്  എക്സാംന്റെ കോച്ചിംഗ് കഴിഞ്ഞ്  വൈകീട്ടുള്ള ബസ്സിൽ  തൃശ്ശൂരിൽ  നിന്ന്  വീട്ടിലേക്ക്  വരുകയാണ്. ഒന്നര മണിക്കൂർ  യാത്രയുണ്ട്. സാധാരണ പോലെ ബസിൽ നല്ലൊരു പാട്ടും വച്ചിട്ടുണ്ട്. വടക്കേ സ്റ്റാൻഡിൽ നിന്നും ബസ് എടുത്തു കഴിഞ്ഞാൽ  ഇഴഞ്ഞിഴഞ്ഞെ  കുറച്ചു ദൂരം പോവുകയുള്ളു. അങ്ങനെ മെല്ലെ ബസ്  പടൂക്കാടെത്തി. ബസ്  സ്റ്റോപ്പിൽ നിർത്തി  ആളെ  കയറ്റുന്നു. ഞാൻ മെല്ലെ ഒന്ന് മയങ്ങാൻ തല ചായ്ച്ചു വച്ചു. പെട്ടെന്നാണ് ഒരു ഭീകരമായ പൊട്ടിത്തെറി ഉണ്ടായത്. കാത്  അലച്ചു പോയി. ബസിലെ പാട്ട്  നിന്ന് പോയി. എന്താണെന്നു  ആർക്കും  മനസ്സിലായില്ല. എല്ലാവരും ചുറ്റും നോക്കുന്നുണ്ട്. ഒരാൾ  വിളിച്ചു പറഞ്ഞു  എവിടെന്നോ പുക ഉയരുന്നുണ്ടെന്ന്. ഞാൻ ഇരുന്ന വശത്ത് അങ്ങകലെ പുക ഉയരുന്നു. കണ്ടക്ടർ  ബെല്ലടിച്ചു ബസ് മുന്നോട്ടെടുത്തു. കടകളിലും മറ്റും നിൽക്കുന്ന  ആളുകൾ  പുക വരുന്ന സ്ഥലത്തേക്ക്  ഓടുന്നു. തൊട്ടടുത്തുള്ള ഒരു ജ്വല്ലറി യുടെ ചില്ല്  തവിട് പൊടിആയിരുക്കുന്നു. വീട്ടിൽ  എത്തിയപ്പോൾ  ന്യൂസ്  സ്ക്രോൾ തുടങ്ങിയിരുന്നു. തൃശൂർ  പൂരത്തിന്റെ വെടിക്കോപ്പ് നിർമ്മാണ  ശാല  തീപിടിച്ചു  കത്തി നശിച്ചു. അവിടെ ഉണ്ടായിരുന്ന 20 പേരും മരിച്ചു . അന്നത്തെ മേഖല ഐ ജി  ശ്രീ രേഖയോ മറ്റോ വന്ന്  ചിതറിയ ശരീരഭാഗങ്ങൾ പെറുക്കി  എടുത്ത കാഴ്ച ഇപ്പോഴും മറക്കാൻ  പറ്റാത്തതാണ്.
    2016 ഏപ്രിൽ മാസം . 10 വര്ഷങ്ങള്ക്ക് ശേഷം  പത്തു മടങ്ങ്  നാശം വിതച്ചു മറ്റൊരു വെടിക്കെട്ട് അപകടം. നമ്മൾ ഒന്നും പഠിച്ചിട്ടില്ലായിരുന്നു 20 പേരുടെ മരണത്തിൽ നിന്നും. ഒന്നും . ഇനിയും നമ്മൾ പഠിക്കാൻ ഉദ്ദേശമില്ല എന്ന് തന്നെയാണ് വെടിക്കെട്ടിന്  ഏര്പ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സംസാരിക്കുന്ന സ്വരങ്ങൾ  വിളിച്ചു പറയുന്നത്. നമ്മൾ പഠിക്കരുത്  ഒന്നും, നമ്മുടെ കുടുംബത്തിലെ ഒരാൾക്ക്  ഇത് പോലെ അപകടം പറ്റും  വരെ...

Thursday, April 7, 2016

ഒഴുകണ്ടേ ..ഒഴുകട്ടെ

ഒഴുകണ്ടേ നിൻ  നെഞ്ചിൽ ഞാൻ തീർത്ത ആഴത്തിലുള്ള മുറിവിൽനിന്നിറ്റ് വീഴുന്ന ചോരയിലെന്റെ പാപങ്ങളത്രയും ?

Monday, April 4, 2016

ചങ്കൂറ്റം

ജീവിതത്തിൽ അന്ധമായി ആഗ്രഹിച്ചതെല്ലാം നഷ്ടപ്പെട്ടത്  നിർഭാഗ്യം മാത്രമല്ലല്ലോ ചങ്കൂറ്റമില്ലായ്മയുമല്ലേ

Thursday, November 12, 2015

വസന്തത്തിന്റെ സുഗന്ധം

നമുക്ക്  നഷ്ടപ്പെട്ടൂ എന്ന്  നമ്മള്‍  മനസ്സിലാക്കുന്ന വസന്തമാണ്‌  ഏറ്റവും  സുഗന്ധമുള്ളത്‌...

Monday, December 1, 2014

ലോഹി എന്ന അത്ഭുതം

"ഞാനൊരു കഥയെഴുതുമ്പോ പൂര്‍ണ്ണമായും കഥാപാത്രങ്ങള്‍ക്കൊപ്പമായിരിക്കും യാത്ര. അടുത്ത സീന്‍ എന്താണെന്ന്‍ ഒരിക്കലും മുന്‍കൂട്ടി തീരുമാനിക്കാറില്ല. അത് അങ്ങനെ വന്ന്‍ പോവുന്നതാണ്.അത് പോലെ എഴുതുന്ന സിനിമയുടെ ക്ലൈമാക്സ്‌ എന്താണെന് ചോദിച്ചാലും എനിക്കറിയില്ല. "



 യഥാര്ത്ഥ കലാകാരന്‍ അങ്ങനെയായിരുന്നു. കഥാപാത്രങ്ങള്‍ അദ്ധേഹത്തോടു കഥ പറയുകയായിരുന്നു.ആരോടും പോയി കെഞ്ചെണ്ടി വന്നില്ല. അത് തന്നെയായിരുന്നു ആ മഹാ കലാകാരന്റെ വിജയവും.

Monday, October 27, 2014

ആര്‍ഷ ഭാരതം (തിരക്കഥ)

             ആര്‍ഷ ഭാരതം (തിരക്കഥ)
        **************************************************************
ആര്‍ഷ ഭാരത സംസ്കാരം വിളിച്ചറിയിക്കുന്ന കൊത്തുപണികളില്‍ നിന്നും താഴേക്ക് വരുന്ന ക്യാമറ.ക്യാമറ എത്തുന്നത് പ്രാര്‍ത്ഥിച്ചു കൊണ്ട് നില്‍ക്കുന്ന പയ്യന്‍റെ മുഖത്ത്.
 “കൃഷ്ണാ, പതിനായിരം കെട്ടിയ അങ്ങ് ....എനിക്ക് ഒന്നും പോലും ഇല്ലാലോ..ദേവാ..”
 പയ്യന്‍റെ മൊബൈല്‍ റിംഗ് ചെയ്യുന്നു.
“ജസ്റ്റ്‌ വന്‍ അവര്‍ ” എന്ന്‍ പറഞ്ഞു പയ്യന്‍ പ്രാര്‍ത്ഥനക്ക് ഇടവേള കൊടുത്ത് ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നു.
“ഭരത് മാതാക്കി ജയ്. പറയട”
അങ്ങേ തലയ്ക്കില്‍ മറ്റൊരു പയ്യന്‍.(രണ്ടാമന്‍) : “ഡേയ് അറിഞ്ഞോ? സാംസ്‌കാരിക ധ്വംസനം”
കൃഷണ ഭക്തനായ പയ്യന്‍ : “എന്താന്ന്‍?”
രണ്ടാമന്‍ : “എടാ മറ്റേത് മറ്റേത്..”
ഭക്തന്‍ : “എഹ്, എവടെ എവടെ?”
രണ്ടാമന്‍ : “എടാ പോത്തെ, കൊഴികോട് ഏതോ ഹോട്ടലില്‍ ആണും പെണ്ണും ഉമ്മ വച്ചു എന്ന്‍, ടി വി യില്‍ കണ്ടു”
ഭക്തന്‍:”എന്ത്, ഉമ്മയോ.. എന്‍റെ ചോര തിളക്കുന്നെടാ..നീ എങ്ങനെ അറിഞ്ഞു?”
രണ്ടാമന്‍ : “ജയ് ഹിന്ദ്‌ ടി വി യില്‍ കണ്ടു”
ഭക്തന്‍ :”അതെതാടാ അങ്ങനെ ഒരു ചാനെല്‍?”
രണ്ടാമന്‍ : “ആ, അതൊന്നും അറയില്ല. ഹോട്ടല്‍ അഡ്രെസ്സ് മെസ്സേജ് അയക്കാമെന്ന്‍ ജില്ല സെക്രട്ടറി പറഞ്ഞിട്ടുണ്ട്.”
ഭക്തന്‍ :”ഹൂ..എന്‍റെ ചോര തിളച്ചിട്ട് പാടില്ല. ഞാന്‍ വടി എടുത്ത് നമ്മുടെ ഓഫിസിലേക് വരാം.”
രണ്ടാമന്‍ :”വോക്കെ, ഞാന്‍ ചാനലുകാരെ അറിയിചെക്കം. ഈ കഴിഞ്ഞ തിരുവോണത്തിന് മാത്രമേ നമ്മള്‍ മദ്യ വിരുദ്ധ സമരം നടത്തിയുള്ളൂ എന്ന്‍ പറഞ്ഞ് നാറ്റിച്ചവര്‍ക്ക് മുന്നില്‍ നമുക്ക് കാണിച്ച് കൊടുക്കണ്ടേ. വരുമ്പൊ വടി രണ്ടെണ്ണം എടുത്തോ. ആലിന്റെ ചോട്ടില്‍ വെറുതെ ഇരിക്കുനവരേം വിളിച്ചോ. 500 കൊടുക്കാമെന്ന്‍ പറ. ഭാരത്‌ മാതാ കി ജയ്”
ഭക്തന്‍ ഫോണ്‍ കട്ട്‌ ചെയ്ത് തിരിഞ്ഞ് നോക്കി. : “കൃഷ്ണാ, എനിക്ക് മാത്രം തരില്ല അല്ലെ. കുറെ അലവലാതികള്‍ക്ക് ഹോട്ടലും പാര്‍ക്കും...അല്ലേ” . പല്ല്ഇറുമ്മി അടുത്ത് കണ്ട മുളവടി എടുത്ത് നേരെ ആല്‍ തറയിലേക്ക് : “ഡാ ആല്‍ത്തറ ബോയ്സ് ഒരു ഹോട്ടല്‍ തല്ലി പൊളിക്കണം”
ബോയ്സ്:”എത്ര കിട്ടും?”
ഭക്തന്‍ : “300 ഉറുപ്പ്യ ജാമ്യം.”
****************************************************************************************
അനന്തരം ജയിലില്‍
ഭക്തന്‍: “ഡേയ് അങ്ങനെ തിരുവോണവും പോയി ഹോടെലും പോയി. തല്ലും കൊണ്ട്, ചീത്തപേര് ഭാക്കി. ഇനി ഈ പരിപടിക്കില്ല മോനായി.”

രണ്ടാമന്‍: “അയ്യേ, നമ്മടെ ആര്‍ഷ ഭാരത സംസ്കാരം എന്ന്‍ പറഞ്ഞാല്‍ മദ്യം ചുംബനം മാത്രം അല്ല..ഇനിം ഉണ്ട്...നീ തളരാതെ...”

ഭക്തന്‍ മുകളിലേക്ക് നോക്കി.."കൃഷ്ണാ എന്നാലും എനിക്ക് ഒരെണ്ണം??"