Friday, June 8, 2012

കാലത്തിനു മാറ്റത്തിന്റെ മണമുണ്ട്..അല്ലെന്കില്‍  തന്നെ കാലം എന്ന വാക്കിന്‍റെ  അര്‍ഥം തന്നെ മാറ്റം എന്നല്ലേ..അവന്‍ അവളെ കണ്ടത് അങ്ങനെ ഒരു മാറ്റം സംഭവിച്ചപോഴയിരുന്നു..എന്നൊക്കെയോ  മനസ്സില്‍ കൊണ്ട് നടന്ന ചില തത്വങ്ങള്‍ പളിപോയതും ആ മാറ്റത്തിന്റെ കാലത്ത് തന്നെ...തന്റേതു മാത്രമാക്കാന്‍ അവന്‍ കൊതിച്ചു...പലപ്പോഴും ...അവള്‍ അവന്റെതാണെന്ന്  അവന്‍ സ്വയം പറഞ്ഞു...അവളുടെ നോട്ടങ്ങള്‍ പോലും അവനെ പുളകിതനാക്കി...പതുകെ അവള്‍ അവനോട ചേര്‍ന് പറഞ്ഞു,ഒരികല്‍ ആ മാവിന്‍ ചുവട്ടില്‍ വച്ച് ..." താടിക്കരാ നിനെ ഞനും ഇഷ്ടപെടുന്നു "..ഭ്രാന്തമായ ആവേശ ത്തില്‍  ‍അവര്‍ പ്രണയിച്ചു  തുടങ്ങി...രാത്രികളില്‍ ഉറകം കളഞ്ഞു...നിലാവില്‍  അവര്‍ സ്വപ്നം കണ്ടു...അവന്റെ സ്വപ്നങ്ങളും അവളുടെ മോഹങ്ങളും ഒന്നായി....അദ്രിശ്യമായ  ആ മൊബൈല്‍ തരംഗങ്ങള്‍ അവരെ ഒന്നിപിച്ചു... അവനവളെ സ്വന്തമാകാന്‍ കാലം പതുകെ പോകുന്ന  പോലെ തോന്നി...അങ്ങനെ അവര്‍ ഒന്നിച്ചു...വിവാഹനാളില്‍...തന്റെ പ്രണയിനി യുടെ നോട്ടവം..കൊരിതരിപിച്ച ചിരിയും അവന്‍ ആവോളം ആസ്വദിച്ചു...തന്റെ സ്വപ്ന ധാമത്തെ  അവന്‍ വാരി  പുനര്നു...നക്ഷത്രങ്ങള്‍ കണ്ണടച്ചു ...


അവരുടെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞു...



ദിവസങ്ങള്‍ കടന്നു പൊയ്....കോരിത്തരിപ്പിച്ച  അവളുടെ ചിരിയും..കൊഞ്ചലും...സംസാരവും അവനെ വെറുപിച്ചു..അവന്‍ കാലത്തിനെ പഴിചാരി..കാലം ..അന്ന് രാത്രിയിലം യന്ത്രമനുഷ്യനെ പോലെ ആ കട്ടിലില്‍ നിന്നും അവളുടെ അടുത്ത് നിന്നും എണീറ്റ്‌...ഈ വാചകങ്ങള്‍  എഴുതുമ്പോള്‍ അവന്‍ ചിന്തിച്ചു..കാലം എന്നോട് വലിയ തെറ്റ് ചെയ്തു...



അവന്റെ സ്നേഹത്തിന്റെ മാറ്റം കണ്ടു കാലവും..അവനെ ജീവന് തുല്യം സ്നേഹിക്കുന്ന അവളും കണ്ണടച്ചു..നാളെ പുലരുമ്പോള്‍ മാറ്റങ്ങളോടെ തന്റെ പ്രിയന്‍ തന്നെ  പ്രനയിക്കണേ എന്നാ പ്രാര്‍ത്ഥന യോടെ....

1 comment: