ഇന്ന് ലാപ്ടോപ് തുറന്ന് കിരീടം സിനിമ വെറുതെ ഓടിച്ച് കണ്ട് കൊണ്ടിരിക്കുകയായിരുന്നു. "നിന്ടച്ചനാടാ പറയുന്നത്, കത്തി താഴെയിടഡാ" എന്ന് തിലകന് പറഞ്ഞപ്പോള്‍ ആ സീനിന് പഴയ ഒരു ചുണ്ണാമ്പു ചുമരിന്റെ നിറമുള്ള പോലെ, ഒരു 19 വര്‍ഷം പഴക്കമുള്ള വെളുത്ത ചുമര്.
ഒന്നാം ക്ലാസും രണ്ടാം ക്ലാസും കൂടി രൂപപ്പെട്ട ആ വലിയ ഹാള്‍ ന്റെ അങ്ങേയറ്റത്തെ ചുമര്. ആ ചുമരിനപ്പുറം കഞ്ഞിപ്പുരയാണ്. ഞങ്ങള്‍ സ്നേഹത്തോടെ വിളിച്ച കഞ്ഞിചെച്ചി ഞങ്ങള്‍ക്ക് വേണ്ടി കഞ്ഞിയും പുഴുക്കും ഉണ്ടാക്കുന്ന പുര. ആ ചുമരിലാണ് കിരീടം സിനിമ കാണിക്കുക.
കോമള ടീച്ചര്‍ ക്ലാസ്സില്‍ കയറി വന്നെ ഉള്ളു.എന്റെ കയ്യില്‍ വലിയ ഒരു രൂപ നാണയം ഉണ്ട്.എന്റെ കൈ വെള്ള മുഴുവന്‍ മറക്കാന്‍ തക്ക വിധം വലുതായിരുന്നു അന്നത്തെ വലിയ ഒറ്റ രൂപ നാണയം.അന്ന് ആദ്യം കോമള ടീചെര്ക്ക് പൈസ കൊണ്ട് പോയി കൊടുത്തത് ഞാനായിരുന്നു.സിനിമ കാണാന്‍.ഒരു രൂപ മേടിച്ച് വച്ച് ടീച്ചര്‍ എന്റെ പേര് ലിസ്റ്റില്‍ എഴുതുന്നത് നോക്കി അഭിമാനം കൊണ്ടു. "രാഹുല്‍"
സിനിമ പ്രദര്‍ശനം 2 മണിക്കാണ്.ഉച്ചക്ക് കഞ്ഞി കുടിച്ചെന്നു വരുത്തി ഞങ്ങള്‍ കാത്തിരിക്കുകയാണ്.ഓഫീസ് റൂമില്‍ പെട്ടികള്‍ കൊണ്ട് വലിയ ആളുകള്‍ എത്തിയിട്ടുണ്ട്.കുറെ കഴിഞ്ഞു ആ പെട്ടികള്‍ ഹാളിന്റെ ഒരു ഭാഗത്ത് നിരത്തി അവര്‍ എന്തൊക്കെയോ ചെയ്യുകയാണ്.ഒരു ബള്‍ബ് തെളിയിക്കുന്നു.ആ ബള്‍ബ് വച്ച് ചുമരില്‍ വലിയ ചതുരം ഉണ്ടാക്കുന്നു.കുറെ ചക്രങ്ങള്‍.അത് കറക്കുന്നു.സ്പീക്കര്‍ വച്ചിരിക്കുന്നു. അല്പം കഴിഞ്ഞു ചക്ക്രങ്ങള്‍ കറങ്ങുവാന്‍ തുടങ്ങി.പള്ളി മണി..സിനിമ തുടങ്ങി."കിരീടം". രാജകീയമായി ആ ഹാളിന്റെ തറയില്‍ ഇരുന്ന് ഞങ്ങള്‍ സിനിമ കണ്ടു.. .
കേരളത്തിലെ ആദ്യ മള്‍ടി പ്ലെക്സ്കള് അങ്ങനെ രൂപം കൊണ്ടു 1994 ല്‍.
ഒന്നാം ക്ലാസ്സുകാര്‍ക്ക് കിരീടം എന്തിനു കാണിച്ചു എന്നതിന്റെ പ്രസക്തി ഒന്നും ഇപ്പോഴും അറയില്ല.. പക്ഷെ 1989 ഇല് ഇറങ്ങിയ സിനിമ 1994 ലും ജന ഹൃദയം കീഴടക്കി വാഴുകയായിരുന്നു..അത് തന്നെയാണ് ആ ചുണ്ണാമ്പു ചുമരില്‍ അത് പ്രദര്‍ശിപ്പിക്കപ്പെടാന്‍ കാരണവും.
അതിനു ശേഷം ഉള്ള വര്‍ഷങ്ങളില്‍ സിനിമ പ്രദര്‍ശനങ്ങള്‍ തിയേറ്ററില്‍ പോയി കാണണമായിരുന്നു അതും അഖോഷമായി......ഇന്ദ്രജാലം സിനിമയിലെ കുഞ്ഞിക്കിളിയേ എന്നാ പാട്ട് കാണിച്ചപ്പോള്‍, ഞങ്ങള്‍ മനസ്സില്‍ പറഞ്ഞുറപ്പിച്ച പെണ്ണുങ്ങളെ(അവര്‍ അറഞ്ഞിട്ടുണ്ടോ എന്നറയില്ല!!) ഞാനും സുരേഷ് ബാബുവും വിപിനും എവിടെയാണെന്നു കണ്ണുകൊണ്ട് പരതി നോക്കിയതും...സിനിമയിലെ അടിയും ഇടിയും കാണുമ്പോള്‍ ആര്‍പ്പു വിളിച്ചും ...ആഖോഷങ്ങള്‍ ആയിരുന്നു, ഇനി ഒരു കാലത്തിനും തരാന്‍ പറ്റാത്ത ബാല്യത്തിന്റെ ആഘോഷം.
പള്ളി മണി വീണ്ടും.കിരീടം സിനിമ അവസാനിച്ചിരിക്കുന്നു.ഇനി പൊടി പിടിച്ച ആ സുന്ദരന്‍ ക്ലാസ്സ് റൂമിന്റെ ഓര്‍മ്മയില്‍ നിന്നും എയര്‍ കണ്ടിഷന്‍ ന്റെ മുരടിച്ച യാധാര്ത്യങ്ങളിലെക്കുള്ള യാത്രയാണ്..
കടപ്പാട്: സുന്ദര നിമിഷങ്ങളില്‍ നിന്നും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് തള്ളി വിട്ട കാലങ്ങളോട്.

എല്ലാം മറന്നു പോയതായിരുന്നു.. വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നാം ക്ലാസ്സില്‍ സ്കൂളിലെ ചുണ്ണാമ്പു ചുവരില്‍ ഞാന്‍ കണ്ട ആ ഒരു സിനിമ ഏതാണെന്ന് ഓര്‍മിക്കാന്‍ ശ്രമിച്ചു.. രക്ഷയില്ലാ..!! എങ്കിലും കൌതുകത്തോടെയുള്ള ആ കാത്തിരിപ്പും പെട്ടിയുടെ ആ വരവും ആ കാലവും സ്കൂളും ഒക്കെ അതേപോലെ ഓര്‍മിപ്പിച്ചു... കൊള്ളാം രാഹുലേട്ടോ.... :) :)
ReplyDeleteAmala..thank you so much. Njan comment kandathe illa..ipo veruthe eduth nokiyapozha kandatha :) nanni
Delete