പണ്ട് പണ്ട് ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ ചേക്കേറിയ ഒരു രസമാണ് പിന്നീടു പ്രണയം എന്ന് മനസ്സിലായത് ഏട്ടാം ക്ലാസ്സില്‍ രാധിക എന്നോട് ആദ്യമായി ചിരിച്ചപ്പോഴയിരുന്നു...
പ്രണയം എന്ന തിരിച്ചറിവിനെക്കാള്‍ സുഖമായിരുന്നു..രസമായിരുന്നു..ഒന്നാം ക്ലാസ്സിലെ ആദ്യ ബെഞ്ചില്‍ ഇരുന്ന സരിതയോട് തോന്നിയത്. കുട്ടികുറുമ്പി യും വെളു മ്പി യും ഉണ്ടക്കവിളിയുമായ അവള്‍ ഇടക്കെന്നെ എപ്പോഴോ നോക്കിയപ്പോഴായിരുന്നു ആ സുഖം ആദ്യം തിരിച്ചറിഞ്ഞത്. വീട്ടില്‍ റേഡിയോ യില്‍ മുഴങ്ങി കേട്ട ചന്ദനലേപ സുഖന്തം എന്ന പാട്ടിന്റെ പ്രണയം ഞാന്‍ അനുഭവിച്ചത് അന്ന് 1994 ഇല്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ സത്യത്തി നപ്പുറം ഒന്നുമില്ല.
No comments:
Post a Comment