Friday, May 3, 2013

ജീവിതം



കെട്ടുകളഴിഞ്ഞ ജീവിതം
കെട്ടുപാടുകളില്‍ മുങ്ങിയ ജീവന്‍

രാത്രിയോട്‌ സല്ലപിക്കാന്‍ വെമ്പുന്ന ഏകാന്തത
കറുത്ത പൂച്ച തിളക്കത്തോടെ നോക്കുന്നു
ഓര്‍മ്മകളിലെ വേദന കാര്‍ന്ന് തിന്നുന്നു
ചോര കുടിച്ചവളുടെ മുഖവും
പഞ്ചസാരയില്‍ കലര്‍ന്ന ചുവപ്പും
വാക്കുകളിലെ കൊലപാതകവും

കണ്ണുകളിലെ കാമവും
കണ്ടില്ലെന്ന് നടിച്ച പ്രണയത്തിന്റെ പ്രതികാരവും
ഇന്നീ രാത്രി ഞാന്‍, പറയാതെ പറഞ്ഞ അപരാധമാണ്

7 comments:

  1. അതേ...ചില ജീവിതങ്ങൾ തലക്കെട്ടില്ലാത്ത കവിത പോലെയാണ്!

    ReplyDelete
    Replies
    1. :)അർത്ഥമില്ലാത്ത വാക്കുകൾ പോലെയും

      Delete
  2. ചെറിയ കവിത എങ്കിലും നല്ലത് .


    വേര്‍ഡ് വെരിഫികേഷന്‍ എടുത്തു കളഞ്ഞു കൂടെ

    ReplyDelete
    Replies
    1. വളരെ നന്ദി ..എല്ലാം ഉദാസീനമയപ്പോ വേർഡ്‌ വേരിഫികാഷനും ..കൂടെ ഉള്ള സംഗതികളും അറിയാതെ പോയി.

      Delete
  3. കറുത്ത പൂച്ചയും ചോര കുടിച്ചവളും എല്ലാം കൂടി ആകെ മൊത്തം ഒരു പേടിയാക്കുന്നുണ്ട് ..കൊള്ളാം :)

    ReplyDelete
    Replies
    1. നന്ദി അമല...ഈ മാതിരി ഓരോന്ന കുറിച്ചിട്ടാൽ എന്തുണ്ടാവും എന്ന് നോക്കീതാ..പറയാൻ പകൽ മുഴുവൻ കമ്പ്യൂട്ടർ ലാ പണി. എന്നാലിങ്ങനെ ഉള്ളതൊന്നും അറിയ്കയും ഇല്ല ഈ വേർഡ്‌ വെരിഫികേഷൻ :)

      Delete
  4. avasaanam comment cheyyandaa ennu vichaarich pokaavunna tharathilaaanu ee word verification.. :)

    ReplyDelete